മധ്യസ്ഥ തിരുനാള്‍ 28.09.2025 - 05.10.2025
പുഷ്പഗിരി വിശുദ്ധ കൊച്ചുത്രേസ്യ ഇടവക മധ്യസ്ഥ തിരുനാള്‍ 28.09.2025 - 05.10.2025 സ്നേഹിതരേ, അഭിവാദ്യങ്ങള്‍! നമ്മുടെ ഇടവക മധ്യസ്ഥ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ഒക്ടോബര്‍ 1-ആം തിയാതിയാണല്ലോ. പതിവനുസരിച്ച്, ഇക്കൊല്ലവും ഞായര്‍ (28.09.2025) മുതല്‍ ഞായര്‍ (05.10.2025) വരെ പ്രസ്തുത തിരുനാള്‍ നാം ആചരിക്കുകയാണ്. സുമനസ്സുകളുടെ ഉടമയും ഭാഗ്യസ്മരണാര്‍ഹരുമായ ഒരു ദമ്പതികള്‍ 1943-ല്‍ സംഭാവന നല്‍കിയ സ്ഥലത്ത് ലളിതമായി ആരംഭിച്ച ആരാധാനാലയം 2011-ല്‍ ഇന്നുകാണുന്ന നമ്മുടെ ഈ ദേവാലയമായും പിന്നീട് ഇടവകയായും വളര്‍ന്നു. ഉറപ്പായും പല മാറ്റങ്ങള്‍ക്ക് വിധേയരായ നാം, കൊച്ചുത്രേസ്യയുടെ മാതൃകയില്‍ നമ്മുടെ യേശു ശിഷ്യത്വത്തില്‍ എവിടെവരെയെത്തി എന്ന് ചിന്തിക്കേണ്ട സമയമായില്ലേ? ഈ തിരുനാള്‍ ദിവസങ്ങള്‍ ആ ചിന്തകള്‍ക്കും അത് പ്രേരിപ്പിക്കുന്ന അവശ്യവും അനിവാര്യവുമായ മാറ്റങ്ങളിലേക്കും തിരിയാം, യഥാര്‍ത്ഥ ക്രൈസ...