മധ്യസ്ഥ തിരുനാള്‍ 28.09.2025 - 05.10.2025
പുഷ്പഗിരി വിശുദ്ധ കൊച്ചുത്രേസ്യ ഇടവക
മധ്യസ്ഥ തിരുനാള്‍ 28.09.2025 - 05.10.2025
സ്നേഹിതരേ,
അഭിവാദ്യങ്ങള്‍! നമ്മുടെ ഇടവക മധ്യസ്ഥ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ഒക്ടോബര്‍ 1-ആം തിയാതിയാണല്ലോ. പതിവനുസരിച്ച്, ഇക്കൊല്ലവും ഞായര്‍ (28.09.2025) മുതല്‍ ഞായര്‍ (05.10.2025) വരെ പ്രസ്തുത തിരുനാള്‍ നാം ആചരിക്കുകയാണ്.
സുമനസ്സുകളുടെ ഉടമയും ഭാഗ്യസ്മരണാര്‍ഹരുമായ ഒരു ദമ്പതികള്‍ 1943-ല്‍ സംഭാവന നല്‍കിയ സ്ഥലത്ത് ലളിതമായി ആരംഭിച്ച ആരാധാനാലയം 2011-ല്‍ ഇന്നുകാണുന്ന നമ്മുടെ ഈ ദേവാലയമായും പിന്നീട് ഇടവകയായും വളര്‍ന്നു. ഉറപ്പായും പല മാറ്റങ്ങള്‍ക്ക് വിധേയരായ നാം, കൊച്ചുത്രേസ്യയുടെ മാതൃകയില്‍ നമ്മുടെ യേശു ശിഷ്യത്വത്തില്‍ എവിടെവരെയെത്തി എന്ന് ചിന്തിക്കേണ്ട സമയമായില്ലേ? ഈ തിരുനാള്‍ ദിവസങ്ങള്‍ ആ ചിന്തകള്‍ക്കും അത് പ്രേരിപ്പിക്കുന്ന അവശ്യവും അനിവാര്യവുമായ മാറ്റങ്ങളിലേക്കും തിരിയാം, യഥാര്‍ത്ഥ ക്രൈസ്തവീകത (ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായി – മത്തായി 5:13-14) തിരിച്ചുപിടിക്കാം.
ജീവന്‍റെ സമൃദ്ധി(യോഹ 10:10)യാണ് ആഘോഷം. ആ അര്‍ത്ഥത്തില്‍, അര്‍ത്ഥവത്തായ, ലളിതസുന്ദരമായ, ജീവിതഗന്ധിയായ ആഘോഷങ്ങളിലൂടെ നമുക്ക് മാത്രുകയാവാം.
അനുഗ്രഹാശംസകളോടെ,
ഇടവക കൌണ്‍സില്‍
ഇടവക ശുശ്രൂഷകന്‍
ആരാധനാക്രമം...
28.09.2025 – ഞായര്‍ വൈകുന്നേരം 4.30
ജപമാല, ലിറ്റനി, നൊവേന
തുടര്‍ന്ന് കൊടിയേറ്റ്, ദിവ്യബലി
- ഫാ.ജോസഫ് പെരേര & ഫാ. ജെയിംസ് കുലാസ്
വിഷയം: 26 –ആം ഞായര്‍ ലൂക്കാ 16:19-31 (ധനവാനും ലാസറും)/ ആമോസ് 6;1,4-7/ 1 തിമോ 6;11-16
29.09.2025 – തിങ്കള്‍ വൈകുന്നേരം 5.30
ജപമാല, ലിറ്റനി, നൊവേന
തുടര്‍ന്ന്‍ ദിവ്യബലി
- ഫാ. റോബിന്‍സണ്‍ & ഫാ. ലോറന്‍സ് കുലാസ്
വിഷയം: “വചനം മാംസമായി...” യോഹ 1:1, 14-18/ ഉല്പത്തി 1:1-2, 26-27
30.09.2025 – ചൊവ്വ വൈകുന്നേരം 5.30
ജപമാല, ലിറ്റനി, നൊവേന
തുടര്‍ന്ന്‍ ദിവ്യബലി
- ഫാ. ജോര്‍ജ് പോള്‍ & ഫാ.സ്റ്റാന്‍സിലാസ്
വിഷയം: “എന്നെ അനുഗമിക്കുക...” മത്തായി 4:12-22/ പുറപ്പാട് 3:1-4, 7 -10
01.10.2025 – ബുധന്‍ വൈകുന്നേരം 5.30
ജപമാല, ലിറ്റനി, നൊവേന
തുടര്‍ന്ന്‍ ദിവ്യബലി
- ഫാ. ദാസന്‍ ബെര്‍ണാര്‍ഡ് SJ & ഫാ. ബേബി ചാലില്‍ SJ
വിഷയം: “കര്‍ത്താവ്... എന്നെ അയച്ചിരിക്കുന്നു...” ലൂക്കാ 4:16-21/ ഏശയ്യ 1:11-19
02.10.2025 – വ്യാഴം വൈകുന്നേരം 5.30
ജപമാല, ലിറ്റനി, നൊവേന
തുടര്‍ന്ന്‍ ദിവ്യബലി
- ഫാ. പോള്‍ പഴങ്ങാട്ട് CSSR & ഫാ. സുനില്‍ സേശടിമ OFM Cap
വിഷയം: “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍...” മര്‍ക്കോസ് 10:35-45/ എസക്കിയേല്‍ 34:1-6, 10-11
03.10.2025 – വെള്ളി വൈകുന്നേരം 5.30
ജപമാല, ലിറ്റനി, നൊവേന
തുടര്‍ന്ന്‍ ദിവ്യബലി
- ഫാ. റെക്സ് മൊറായിസ് & ഫാ.ഡയ്സണ്‍ യേശുദാസ്
വിഷയം: “ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാന്‍...” യോഹ 12:44-50/ നടപടി 9:1-9
04.10.2025 – ശനി രാവിലെ 6.30
ദിവ്യബലി
വൈകുന്നേരം 5.30
ജപമാല, ലിറ്റനി, നൊവേന
തുടര്‍ന്ന്‍ സന്ധ്യാവന്ദനം
- ഫാ.റോഡ്രിഗ് കുട്ടി & ഫാ.ഇമ്മാനുവേല്‍
വിഷയം: “ആത്മാവിലും സത്യത്തിലുമുള്ള ആരാധന” യോഹ 4:19-26/ ആമോസ് 5:21-24
05.10.2025 – ഞായര്‍ രാവിലെ 10
ജപമാല, ലിറ്റനി, നൊവേന
തുടര്‍ന്ന്‍ തിരുനാള്‍ ദിവ്യബലി
ഫാ. ആന്റോ ഡിക്സന്‍ & ഫാ. മുത്തപ്പന്‍ അപ്പോളി
വിഷയം: 27-ആം ഞായര്‍/ “ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍...” മത്തായി 18:1-5/ ഏശയ്യ 66:10-14/ 1 കോറീ 1:26-31
* മുകളിലെ തിരുനാൾ അറിയിപ്പിന്റെ ഏതാണ്ടൊരു മാതൃക തയ്യാറാക്കിയതാണ്. ഇതിന്മേൽ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം, വിയോജിപ്പ്, തിരുത്തൽ എന്നിവ ഉണ്ടെങ്കില്‍ നല്‍കാ വുന്നതാണ്. എന്നിട്ട്, വേണമെങ്കിൽ നമുക്കൊരുമിച്ചു കൂടി തീരുമാനിക്കണമെങ്കിൽ അങ്ങനെയുമാവാം. ഈയൊരു പ്രക്രിയ കഴിഞ്ഞിട്ട്, നിങ്ങളുടെ അംഗീകാരവും കിട്ടിയിട്ടേ വൈദീകരെ വിളിക്കാൻ ഉദ്ദേശിക്കുന്നുള്ളൂ. നന്ദി
05.10.2025: Solemnity at Parish...
സുപ്രഭാതം, സുഹൃത്തുക്കളെ, ഒപ്പം തിരുനാൾ മംഗളങ്ങളും!
നമ്മുടെ തിരുനാൾ നോട്ടീസിൽ പറയുമ്പോലെ, "... കാലഗതിയിൽ പല മാറ്റങ്ങള്‍ക്ക് വിധേയ രായ നാം, കൊച്ചു ത്രേസ്യയുടെ മാതൃക യില്‍ നമ്മുടെ യേശു ശിഷ്യത്വത്തില്‍ എവിടെവരെയെത്തി എന്ന് ചിന്തിക്കേണ്ട നാളുകളായി ഈ തിരുനാള്‍ ദിനങ്ങളെ കാണാം.
ആ ചിന്തകള്‍ ആവശ്യപ്പെടുന്ന അനിവാര്യവുമായ മാറ്റങ്ങൾക്ക് വിധേയ രായി യഥാര്‍ത്ഥ ക്രൈസ്തവീകത (ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമാവുന്ന അവസ്ഥ – മത്തായി 5:13-14) തിരിച്ചു പിടിക്കാം.
അതിന്, യേശു നിർദ്ദേശിക്കുന്നത്: "ശിശുക്കളെപ്പോലെ ആവാനാണ്...” മത്തായി 18:1-5.
നമുക്ക് നന്മയുടെ, വിശുദ്ധിയുടെ, സ്നേഹത്തിന്റെ മറ്റൊരു വർഷത്തിലേക്ക് കടക്കാം.
നന്ദി, ഓരോരുത്തർക്കും.
Comments
Post a Comment