ചെറുപുഷ്പഗിരി-യിലേക്ക് സ്വാഗതം...
എന്തുകൊണ്ട് ചെറുപുഷ്പഗിരി!
നമ്മുടെ മധ്യസ്ഥ ചെറുപുഷ്പമാണ്. അവരുടെ ക്രൈസ്തവ ജീവിത വഴികൾ പ്രസിദ്ധമായ ചെറുവഴി (Little Way) യായിരുന്നു. അതുകൊണ്ടാണ് ചെറുപുഷ്പഗിരി!
നമ്മുടെ മാതൃഭൂമി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപേ 1943 മുതൽ കുമാരപുരത്തിനടുത്തുള്ള ചെട്ടിക്കുന്നിൽ പുലിക്കുഴി എന്ന സ്ഥലത്ത്, പേട്ട വിശുദ്ധ അന്ന ഇടവകയുടെ ഉപഇടവകയായി തുടങ്ങിയതാണ്, ഇന്നത്തെ പുഷ്പഗിരി വിശുദ്ധ കൊച്ചുത്രേസ്യയുടെ ദേവാലയവും ഇടവകയും...
1964-ൽ ഓല മേഞ്ഞ ഒരു പള്ളിയായി അന്നത്തെ രൂപതാധ്യക്ഷൻ പീറ്റർ ബെർണാഡ് പെരേര മെത്രാൻ ആശീർവദിച്ചു. ഇടവകകളുടെ അതിർത്തി പുനർനിർണയത്തെ തുടർന്ന് 1988 മുതൽ കുമാരപുരം വിശുദ്ധ പത്താം പീയൂസ് ഇടവകയുടെ ഉപഇടവകയായി. മുൻ വികാരി ഭാഗ്യസ്മരണാർഹനായ പാട്രിക് ഡിക്രൂസ് അവർകളുടെ നേതൃത്വത്തിൽ കുറേക്കൂടി സൗകര്യങ്ങളുള്ള ഒരു പള്ളി നിർമ്മിക്കാൻ രൂപതയിൽ നിന്നും അനുമതി നേടി. അദ്ദേഹത്തിൻ്റെ നിര്യാണത്തെ തുടർന്ന് നിയമിതനായ ഫാ. മുത്തപ്പൻ അപ്പോലി 2011-ൽ പണി പൂർത്തികരിച്ചു ഇടവക മധ്യസ്ഥയുടെ തിരുനാൾ ദിവസം അതിരൂപതാധ്യക്ഷൻ സൂസപാക്യം മെത്രാപ്പോലീത്ത ആശീർവദിച്ചു.
തുടർന്ന് നിയമിതനായ ഫാ. അഗസ്റ്റിൻ ജോൺ ഇതിനെ ഒരു സ്വതന്ത്ര ഇടവകയാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അടുത്തു നിയമിതനായ ഫാ. ജെറോൾഡ് സാവിയോയുടെ കാലത്ത് നമ്മുടേതിനെ അങ്ങനെ ഒരു ഇടവകയായി പ്രഖ്യാപിക്കപ്പെടുകായും അതിന്റെ ശുശ്രൂഷകന് താമസിച്ചു സേവനം ചെയ്യാൻ ഒരു ഭവനത്തിന് 8.9.2021-ൽ തറക്കല്ലിടുകയും 3.10.2021-ൽ പണി പൂർത്തിയാക്കി സഹായ മെത്രാൻ ക്രിസ്തുദാസിനാൽ ആശീർവദിപ്പിക്കു കയും ചെയ്തു.
ഈ പ്രശാന്ത സുന്ദരമായ പുഷ്പഗിരിയിലേക്കാണ് എന്നെ ഇപ്പോൾ നിയമിച്ചിരിക്കുന്നത് (നിയമന ഉത്തരവ്: n.2025/AB/EO-029/P1 Dated:06th May,2025). കഴിഞ്ഞ ഒക്ടോബർ മാസം മൂന്നാം തിയതി നടന്ന വൈദീകരുടെ ഒരു ഷട്ടിൽ ടൂർണമെന്റിൽ കളിക്കവേ വലതു കാലിലെ കുഴിഞരമ്പ് (Achilles Tendon) പൊട്ടിയതിനെത്തുടർന്ന് ശസ്ത്രക്രിയയും മറ്റുമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കവേ 23.05.2025-ൽ ചുമതലയേറ്റു. തുടർന്ന് 31 വരെമുൻ വികാരി ശുശ്രൂഷകൾ നിർവഹിച്ചു. ഞാൻ ജൂൺ ഒന്നുമുതൽ കുമാരപുരത്തെ വൈദീകരുടെ ഭവനത്തിൽ നിന്നുള്ളവരുടെ സഹായത്തോടെയും അല്ലാതെയും ഇവിടെ ശുശ്രൂഷകൾക്കായി വന്നും പോയുമിരുന്നു.
[ദേവാലയ നിർമ്മിതിക്കു വേണ്ടി ഒന്നര ഏക്കർ ഭൂമി ഇഷ്ടദാനമായി നൽകിയ പുലിക്കുഴി ബംഗ്ളാവിൽ യശഃശരീരനായ ശ്രി റൈമണ്ട്...]എന്നാൽ ജൂലൈ ഒന്നുമുതൽ ഇവിടെ താമസം ആരംഭിച്ചു.
ഇന്നലെ, 8.7.2025-ന് Asianet-ന്റെ Wireless കിട്ടിത്തുടങ്ങി...
ഇന്ന്, ഇടവകയ്ക്കായി ഈ ബ്ലോഗും തുടങ്ങുന്നു...
കാണാം, ഇനിയും...










Comments
Post a Comment