Good evening, friends.

Wish and pray that each of you, along with family and friends, are fine.


Kindly find below a statement quite said to be of Pope Leo XIV for reflection and realization, if possible:

Quote from Pope Leo X1V. 

"Brothers, sisters…

I speak to you, especially to those who no longer believe, no longer hope, no longer pray, because they think God has left.


To those who are fed up with scandals, with misused power, with the silence of a Church that sometimes seems more like a palace than a home.


I, too, was angry with God.

I, too, saw good people die, children suffer, grandparents cry without medicine.

And yes… there were days when I prayed and only felt an echo.


But then I discovered something:

God doesn't shout. God whispers.

And sometimes He whispers from the mud, from pain, from a grandmother who feeds you without having anything.


I don't come to offer you perfect faith.

I come to tell you that faith is a walk with stones, puddles, and unexpected hugs.


I'm not asking you to believe in everything.

I'm asking you not to close the door. Give a chance to the God who waits for you without judgment.


I'm just a priest who saw God in the smile of a woman who lost her son... and yet she cooked for others.


That changed me.


So if you're broken, if you don't believe, if you're tired of the lies...

come anyway. With your anger, your doubt, your dirty backpack.

No one here will ask you for a VIP card.


Because this Church, as long as I breathe, will be a home for the homeless, and a rest for the weary.


God doesn't need soldiers.

He needs brothers.


And you, yes, you...

are one of them."


Robert Prevost (Leo XIV) 

[WhatsApp 11.06.2025]

===================

നമസ്കാരം.

കൌൺസിൽ യോഗത്തിൽ പ്രത്യേകിച്ച് എന്തെങ്കിലും വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ടെങ്കിൽ അതിന്റെ ചെറിയൊരു വിവരണവൂമായി ഇവിടെ പ്രസ്സിദ്ധീകരി ക്കാവുന്നതാണ്.


"വിജാതിയരുടെ ഭരണകർത്താക്കൾ അവരുടെ മേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗി ക്കുന്നുവെന്നും നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെ യാകരുത്..." (മാർക്കോസ് 10:42,43).

"എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവട സ്ഥലമാ ക്കരുത്...' (യോഹ 2:16)

ശുഭദിനം. [15.06.25 - LFC Parish Council WhatsApp]

============================

[12:07, 17/06/2025] Jessy Pushpagiri: ,,,!

[12:10, 17/06/2025] Pankiras Arulappan: നമസ്കാരം.

സുഖമെന്ന് കരുതുന്നു.

എക്കാലത്തെയും ഒരു ചിന്ത, ബോധ്യം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. വായിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ.


യേശുവിന്റെ ദൈവരാജ്യ/ സുവിശേഷ അനിവാര്യതകൾ...


നന്മകൾ ചെയ്തുകൊണ്ട് കടന്നു പോയ യേശുവിന്റെ മരണത്തിനിടയാക്കിയ കാര്യങ്ങളിൽ ശ്രദ്ധേയമായതും പ്രധാനപ്പെട്ടതും 'ദേവാലയ ശുദ്ധീകരണ'മാണ് (Jn 2:13-25/ Mt 21:12-13/ Mk 11:15-17/ Lk 19:45-46). 'എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടംസ്ഥലമാക്കരുത്.' (Jn 2:26).

ഇതിന് സമാനമായ മറ്റു പ്രബോധനങ്ങൾ: 'ദൈവത്തെയും മാമോനെയും സേവിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല.' (Mt 6:24).

 

അപ്പസ്തോലന്മാരെ അയച്ചുകൊണ്ട് യേശു പറഞ്ഞു: 'യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്.' (Lk 9:3). 

വേറെ എഴുപത്തിരണ്ടുപേരെ അയച്ചുകൊണ്ട് പറഞ്ഞു: '... മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങൾ കൊണ്ടുപോകരുത്...' (Lk 10:4).


ആതിയിൽ ഉണ്ടായിരുന്ന, ദൈവത്തോടുകൂടെയായിരുന്ന, ദൈവമായിരുന്ന വചനം (Jn 1:1) മാംസമായി നമ്മുടെയിടയിൽ വസിച്ചു (1:14). അവനെ പിള്ളക്കച്ചുകൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി, കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല. (Lk 2:7). അവിടുന്ന് പരിഭവിച്ചു: കുറുനരികൾക്ക് മാളങ്ങളും ആകാശപ്പറവകൾക്കു കൂടുകളുമുണ്ട്, എന്നാൽ, മനുഷ്യപുത്രനു തലചായ്ക്കാൻ ഇടമില്ല (Mt 8:20). പ്രഭാതത്തിൽ നഗരത്തിലേക്കു പോകുമ്പോൾ അവനു വിശന്നു (21:18).

ഇതായിരുന്നു മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ അവസ്ഥ. 


പിന്നീട് ഗാന്ധി പറഞ്ഞതുപോലെ എല്ലാവരുടെയും ആവശ്യങ്ങൾക്ക് വേണ്ടുവോളമുണ്ട്, എന്നാൽ ആരുടേയും ആർത്തിക്ക് അല്ല. അതുകൊണ്ട്, എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും എന്നു ജീവനെക്കുറിച്ചോ... വസ്ത്രത്തെപ്പറ്റിയും നിങ്ങൾ എന്തിന് ആകുലരാകുന്നു... ആകാശത്തിലെ പക്ഷികളെ, വയലിലെ ലില്ലികളെ നോക്കുവിൻ... അവയെ തീറ്റിപ്പോറ്റുന്ന, അലങ്കരിക്കുന്ന ദൈവം അവയെക്കാൾ എത്രയധികം നിങ്ങളെ പോറ്റുകയും അലങ്കരിക്കയുമില്ല (Mt 6:25-34).


ഇതുതന്നെയായിരുന്നു യേശു ശിഷ്യരുടെ ആദ്യ സമൂഹങ്ങളിലും ജീവിതമായത്. വിശ്വസിച്ചവർ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങൾക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതു കയും ചെയ്തു. അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവർക്കുമായി വീതിച്ചു (Acts 2:44-45). വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതു സ്വത്തായിരുന്നു. (4:32).


പിന്നീട്, സാവൂളിന്റെ മാനസാന്തരത്തിന് ശേഷം അന്ത്യോക്യായിൽ വച്ചാണ് ശിഷ്യന്മാർ

ആദ്യമായി ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ടത് (11:26).


തുടർന്നും പീഡനങ്ങളും ഭയവും ഒളിവുമൊക്കെയായി കഴിഞ്ഞിരുന്ന അവർ കോൺസ്റ്റന്റിൻ ചക്രവർത്തിയുടെ 'മാനസാന്തര'ത്തോടെ സാമ്രാജ്യ മതമാവുകയും ശ്രേഷ്ഠൻമാർ (14:23) തുടങ്ങിയ നേതാക്കൾക്ക് നിലവിലെ പ്രഭുക്കൾക്ക് തുല്യമായ പദവികളും സൗകര്യങ്ങ ളും നല്കപ്പെട്ടു. ഇതിൽ അഭിരമിച്ച നേതൃത്വം യേശുവിനെ, അവിടുത്തെ മനുഷ്യാവതാര, ശൂന്യവത്കരണ

രഹസ്യത്തെ (Phil 2:6-8) സൗകര്യം പോലെ വിസ്മരിച്ചു, ത്യജിച്ചു. അതിനനുയോജ്യമായ രീതിയിൽ വേദപുസ്തക രചനയെ സ്വാധീനിച്ചു, അതിനെ വ്യാഖ്യാനിച്ചു, ദൈവശാസ്ത്രം രൂപപ്പെടുത്തി, പാരമ്പര്യമൊരുക്കി, സംവിധാനങ്ങളും  നിയമങ്ങളും നിർമിച്ചു...


നേതൃത്വത്തിന് അപ്രമാദിത്വം ഉൾപ്പെടെ അർഹിക്കാത്ത, അനിയന്ത്രിതമായ,  ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത അധികാരം ഉണ്ടാക്കിയെടുത്തു. ഒന്നിനും ഒരു കൈയും കണക്കുമില്ല, സുതാര്യത ഒട്ടുമില്ല...


*'... തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരെ, നിങ്ങൾക്കു ദുരിതം... എന്റെ ആടുകൾക്കു ഞാൻ അവരോടു കണക്കുചോദിക്കും, അവരുടെ മേയ്ക്കലിനു ഞാൻ അറുതി വരുത്തും...' (Eze 34:2ff).


യേശു ശിമയോൻ പത്രോസിനോട് ചോദിച്ചു:... നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ... എന്റെ ആടുകളെ, കുഞ്ഞാടുകളെ മേയിക്കുക (Jn 21:15ff).

ഇനി, യേശു തന്റെ ഏറ്റവും എളിയ സഹോദരരുമായും (Mt 25:40,45) പീഡിപ്പിക്കപ്പെടുന്നവരുമായും (Acts 9:5) താതാത്മ്യപ്പെടുന്നവനാണ്.

കർത്താവിന്റെ ആത്മാവ് അവിടുത്തേമേൽ ഉണ്ടായിരുന്നതും അഭിഷേകം ചെയ്തതും ദാരിദ്രരെ സുവിശേഷം അറിയിക്കാൻ, ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാനും അയക്കപ്പെടാനും വേണ്ടിയാണ്. (Lk 4:18-19).

നന്ദി [17.06.25]

================================

സുപ്രഭാതം.

സുഖമെന്ന് കരുതുന്നു, പ്രാർത്ഥിക്കുന്നു. 


CBCI, അതായത് അഖിലേന്ത്യാ മെത്രാൻ സമിതി സംഘടിപ്പിക്കുന്ന രണ്ട്

ദൈവശാസ്ത്ര  സെമിനാറുകൾ ജൂലൈ 4,5 തീയതികളിൽ ബാംഗ്ലൂർ NBCLC-യിലും, 

ജൂലൈ 24,25 തീയതികളിൽ 

Good Shepherd Major Seminary, Kunnoth, തലശ്ശേരിയിലും നടക്കുന്നുണ്ട്. അവയിൽ ഞാൻ പങ്കെടുക്കുന്നു. രണ്ടിനും യാത്ര തലേ ദിവസമാണ്. ആ ദിവസങ്ങളിൽ ഞാൻ ഇവിടെ ഉണ്ടായിരിക്കുന്നതല്ല.

ആ ദിവസങ്ങളിൽ എന്തെങ്കിലും പ്രത്യേക ആവശ്യങ്ങൾ ഉണ്ടെങ്കിൽ, അത് അറിയിച്ചാൽ വേണ്ട ക്രമീകരണങ്ങൾ ചെയ്തു വയ്ക്കാൻ സൗകര്യമാവും. നന്ദി. [18.6.25]




Comments

Popular posts from this blog

ചെറുപുഷ്പഗിരി-യിലേക്ക് സ്വാഗതം...