"എന്റെ പിതാവിന്റെ ആലയം നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കരുത്' (യോഹ 2:16).
സുപ്രഭാതം.
പുതുതായി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട
കാർലോ അക്യൂട്ടീസ് എന്ന കൗമാരക്കാരൻ സാമൂഹിക മാധ്യമ സുവിശേഷകന്റെ തിരുശേഷിപ്പ് നമ്മുടെ ഇടവക ദേവാലയത്തിലും കൊണ്ടുവരാൻ നമ്മുടെ യുവതയും മറ്റുള്ളവരും കാണിച്ച താല്പര്യത്തിനും ചെയ്ത ഏർപ്പാടുകൾക്കും
അഭിനന്ദനങ്ങൾ, നന്ദിയും.
തിരുശേഷിപ്പ് തൊട്ടു വണങ്ങാൻ വന്നവർ, വണക്കത്തിന് ശേഷം പോക്കറ്റിൽ, 'കാണിക്ക'യ്ക്ക് വേണ്ടി കൈയിടുന്നതും, 'എല്ലാം കാശിനാണ് ' എന്ന് ചിന്തിക്കാൻ കാരണമാവില്ലേ?
നമുക്ക്, ഇടവകയ്ക്കും കാശ് വേണ്ടിവരാം. എന്നാൽ ദൈവീകതയോ, ആത്മികതയോ വിശ്വാസമോ, ആചാരങ്ങൾ തന്നെയോ കാശിനു വേണ്ടിയാകരുത്... ആവശ്യങ്ങൾ വരുമ്പോൾ ആളുകൾ തരട്ടെ. ആപ്പപ്പോൾ അതിന്റെ കണക്കും അവതരിപ്പിക്കപ്പെടട്ടെ.. അല്ലാതെ കാശ് എന്തിനാണ്!
"എന്റെ പിതാവിന്റെ ആലയം നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കരുത്' (യോഹ 2:16).
പിന്നെ, നമ്മൾ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്ദൈവപിതാവിനെപ്പോലെ, കാർലോ അക്യൂട്ടീസിനെപ്പോലെ, വിശുദ്ധരായി, പറപൂർണരായി തീരാനാണ്.
അതിനായി ശ്രമിക്കാം.
നന്ദി
Comments
Post a Comment